ചാമ്പ്യൻസ് ലീഗ് നേടാൻ ഇത്തവണ ഫേവറിറ്റുകൾ ലിവർപൂൾ -ക്രൗച്

പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂൾ ആണ് ഇത്തവണ ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവും ഫേവറിറ്റുകൾ എന്ന് മുൻ ലിവർപൂൾ സ്ട്രൈക്കർ പീറ്റർ ക്രൗച്.അത്ലറ്റിക്കോ മാഡ്രിഡിന് എതിരായ പ്രകടനത്തെ വിലയിരുത്തി സംസാരിക്കുക ആയിരുന്നു ക്രൗച്.

❝ ആരാധകർ ഗ്യാലറിയിൽ തിരിച്ചെത്തിയതോടെ ലിവർപൂൾ പഴയ ലിവർപൂൾ ആയി.കഴിഞ്ഞ സീസണിൽ അവർക്ക് പ്രശ്നം ആൻഫീൽഡിൽ ആരാധകർ ഇല്ലാത്തത് ആയിരുന്നു. എന്നാൽ ഈ സീസണിൽ ആരാധകർ തിരിച്ചെത്തിയതോടെ ലിവർപൂൾ ആർക്കും തടയാൻ ആകാത്ത ടീമായി.ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ തന്നെയാണ് ഫേവറിറ്റുകൾ. ❞

©ഫുട്ബോൾ ലോകം

0 Comments