ബാഴ്സലോണയ്ക്ക് കനത്ത തിരിച്ചടിയായി ഫ്രഞ്ച് താരം ഒസ്മൻ ഡെംബലയ്ക്ക് വീണ്ടും പരിക്ക്. ഹാംസ്ട്രിങിനാണ് പരിക്കേറ്റത്. ഒരു മാസത്തോളം താരം പുറത്ത് ഇരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ. നീണ്ട കാലമായി പരിക്കിന്റെ പിടിയിലായ താരം കഴിഞ്ഞ ദിവസം ഡൈനാമോ കീവിനെതിരെ എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിലൂടെ തിരിച്ചു വന്ന് ആരാധകർക്ക് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ അതിനിടെയാണ് താരത്തിന് വീണ്ടും പരിക്കേറ്റത്.താരത്തിന്റെ കരാർ ബാഴ്സലോണ പുതുക്കാനിരിക്കെ പരിക്കേറ്റത് ഡെംബലെയ്ക്ക് കനത്ത തിരിച്ചടിയാണ്.
©ഫുട്ബോൾ ലോകം
0 Comments