ചെൽസിയുടെ ഇംഗ്ലീഷ് യുവ മുന്നേറ്റനിര താരം മേസൺ മൗണ്ടിനെ പുകഴ്ത്തി മുൻ ചെൽസി താരം ജോ കോൾ.നീലപ്പടയുടെ ഏറ്റവും വിശ്വസ്തനായ താരങ്ങളിൽ ഒന്നാണ് മേസൺ മൗണ്ടെന്ന് ജോ കോൾ പറഞ്ഞു.
❝ചെൽസിയിലെ എല്ലാ യുവതാരങ്ങളും ഒന്നിനൊന്നു മികച്ചതായി കളിക്കുമ്പോഴും മൗണ്ടിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. എത്ര അനായാസമായി ആണ് അവൻ കളത്തിലൂടെ നീങ്ങുന്നത്. ചെൽസിക്കു വേണ്ടി ഇത്രയും നാൾ മികച്ച പ്രകടനം കാഴ്ച വെക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. തന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പോലും വിജയ ഗോളിന് വഴി ഒരുക്കാൻ അവന് സാധിച്ചു. ഭാവിയിൽ അവൻ കൂടുതൽ മെച്ചപ്പെടും. എന്നിരുന്നാലും ഈ വർഷത്തെ ബാലൻഡിയോർ നോമിനേഷൻ പട്ടികയിൽ വരാൻ അവൻ 100 ശതമാനവും വരാൻ അർഹൻ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. ഭാവിയിൽ അവൻ ചെൽസിക്കും ഇംഗ്ലണ്ടിനും ഒരു മുതൽക്കൂട്ടാകും എന്നതിൽ യാതൊരു സംശയവുമില്ല.❞
©ഫുട്ബോൾ ലോകം
0 Comments