ഇന്ത്യൻ ഫുട്ബോളിനു ഇനിയും ഒരുപാട് ഉയരത്തിലേക് എത്താൻ കഴിയുമെന്നു വിയ്യറയൽ പ്രസിഡന്റ് ഫെർണാണ്ടോ റോയിഗ്.ലാലിഗ സംഘടിപ്പിച്ച വെർച്വൽ ഇന്ററാക്ഷനിടെയാണ് റോയിഗ് ഹിന്ദുസ്ഥാൻ ടൈംസിനോട് ഇക്കാര്യം പറഞ്ഞത്.
❝ ഇന്ത്യയ്ക്ക് ഒരു വലിയ സാധ്യതയുണ്ട്. ചില മികച്ച കളിക്കാർ കടന്നുവരുമ്പോൾ രാജ്യം അതിശയകരമായ വേഗതയിൽ ഫുട്ബോളിൽ വികസിക്കും.ഇന്ത്യയിലെ ഫുട്ബോൾ അക്കാദമികളെയും പരിശീലന പരിപാടികളെയും പിന്തുണയ്ക്കേണ്ടത് പ്രധാനമാണ്. അതിൽ നിന്നും ഒട്ടനവധി മികച്ച താരങ്ങളെ വാർത്തെടുക്കാൻ കഴിയും, ഇന്ത്യയെ പോലെ ഒരു വലിയ രാജ്യത്തിൽ മികച്ച കളിക്കാരുണ്ടെന്നു എനിക്ക് ഉറപ്പുണ്ട്. ❞ -റോയിഗ് കൂട്ടിചേർത്തു.
©ഫുട്ബോൾ ലോകം
0 Comments