ഇന്റർ മിലാൻ മുൻ കോച്ച് അന്റോണിയോ കോണ്ടെ ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടൻഹാം ഹോട്സ്പറിന്റെ പരിശീലകനായി ചുമതലയേറ്റു.മോശം പ്രകടനത്തെ തുടർന്ന് പുറത്താക്കിയ നൂനോ സാന്റോസിന്റെ പകരക്കാരനായാണ് കോണ്ടെ എത്തിയത്. യുവന്റസ് ആധിപത്യം അവസാനിപ്പിച്ച് ഇന്റർ മിലാനെ സീരി എ ചാമ്പ്യന്മാർ ആക്കുന്നതിൽ നിർണായക പങ്കുവഹിച്ച കോണ്ടെ സ്പഴ്സിൽ എത്തിയത് ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.കൂടാതെ 2016-17 സീസണിൽ ചെൽസിയെ പ്രീമിയർ ലീഗ് ചാമ്പ്യൻമാർ ആക്കിയ കോണ്ടെ രണ്ടാംവരവിലും കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്. 2023 വരെ നീളുന്ന കരാറിലാണ് കോണ്ടെ ഒപ്പിട്ടത്.
©ഫുട്ബോൾ ലോകം
0 Comments