ഡാനി ആൽവസ് ബാഴ്‌സയിൽ തിരിച്ചെത്തി

സ്പാനിഷ് വമ്പൻമാരായ ബാഴ്‌സയിൽ തിരികെയെത്തി ബ്രസീലിയൻ ഇതിഹാസം ഡാനി ആൽവസ്.സമൂഹ മാധ്യമങ്ങൾ വഴി ബാഴ്സ തന്നെയാണ് കാര്യം പുറത്തു വിട്ടത്.പുതിയ പരിശീലകൻ സാവിയുടെ താല്പര്യ പ്രകാരമാണ് ആൽവസ് ബാഴ്‌സയിൽ തിരിച്ചു വന്നത്.2016ലാണ് ഡാനി ആൽവസ് ഒടുവിൽ ബാഴ്‌സ വിട്ടു യുവന്റസിൽ ചേർന്നത്. തുടർന്ന് പാരിസിലും, സാവോ പോളയിലും പന്തുതട്ടിയ ആൽവസ് കഴിഞ്ഞ സെപ്റ്റംബറിലാണ് സാവോ പോളയുമായിയുള്ള കരാർ റദാക്കി ടീം വിട്ടത്.മുമ്പ് ബാഴ്സക്കൊപ്പം ചാമ്പ്യൻസ് ലീഗ്, ലാലിഗ, എന്നിങ്ങനെ പ്രധാന കിരീടങ്ങൾ 38 കാരനായ ആൽവസ് നേടിയിരുന്നു.

©ഫുട്ബോൾ ലോകം

0 Comments