മോശം പ്രകടനത്തെ തുടർന്ന് പോർച്ചുഗീസ് പരിശീലകൻ നൂനോ എസ്പിരിറ്റോ സാന്റോയെയും സഹപരിശീലകരെയും പുറത്താക്കി പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാം ഹോട്സ്പർ. 4 മാസം മാത്രമാണ് നുനോയ്ക്ക് ടോട്ടനം പരിശീലകസ്ഥാനം വഹിക്കാനായത്. അവസാനമത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ സ്പഴ്സ് 3-0ന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു.
മൗറീഞ്ഞോയ്ക്ക് പകരക്കാനായി ജൂണിലാണ് നുനോ സ്പഴ്സിലെത്തിയത്. നുനോയുടെ കീഴിലിറങ്ങിയ 17 മത്സരങ്ങളിൽ 9 വിജയവും, ഒരു സമനിലയും, 7 തോൽവിയും എന്നിങ്ങനെയാണ് സ്പഴ്സിന്റെ പ്രകടനം. പ്രീമിയർ ലീഗിൽ 15 പോയിന്റുമായി പത്താം സ്ഥാനത്താണ് ടോട്ടനമിപ്പോൾ.
ഏറെക്കാലത്തെ ജുവന്റസ് അധിപത്യം അവസാനിപ്പിച്ച് ഇന്റർ മിലാനെ സെരി എ ജേതാക്കളാക്കിയ അന്റോണിയോ കോണ്ടെ നുനോയുടെ പകരക്കാരനാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.
©ഫുട്ബോൾ ലോകം
0 Comments