ഇപ്പോൾ ഒന്നും വിരമിക്കാൻ ഉദ്ദേശമില്ല,മിലാൻ എന്റെ അവസാന ക്ലബ്ബ് ആയിരിക്കില്ല -സ്ലാട്ടൺ

ഇപ്പോൾ ഒന്നും വിരമിക്കാൻ ഉദ്ദേശമില്ലഎന്നും എസി മിലാൻ തന്റെ അവസാന ക്ലബ് ആയിരിക്കില്ല എന്നും എസി മിലാന്റെ സ്വീഡിഷ് സൂപ്പർ സ്ട്രൈക്കർ സ്ലാട്ടൺ ഇബ്രഹിമോവിച്.തന്റെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് സ്ലാട്ടൺ ടെലിഫൂട്ടിനോട് ഇക്കാര്യം പറഞ്ഞത്.

❝ 40 എന്നത് കേവലം🤌 ഒരു സംഖ്യ മാത്രമാണെന്ന് തെളിയിക്കാൻ ശ്രമിക്കുകയാണ് ഞാൻ.എന്റെ ദീർഘകാല കരിയറിന്റെ രഹസ്യം എന്റെ മനസ്സിലാണ്, എനിക്ക് ഇഷ്ടമുള്ളത്തുടരാൻ അതുകൊണ്ട് ആകുന്നു.എല്ലാ ദിവസവും മെച്ചപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. വ്യക്തമായും, ഞാൻ മുമ്പ് കളിച്ചപോലെ എനിക്ക് കളിക്കാൻ കഴിയില്ല, പക്ഷേ ഞാൻ ഇപ്പോൾ കൂടുതൽ ബുദ്ധിമാനും കൂടുതൽ അനുഭവപരിചയമുള്ളവനുമാണ്. എന്റെ പ്രകടനത്തിൽ ഞാൻ അത്ഭുതപ്പെടുന്നില്ല, ഞാനാണ് ഏറ്റവും മികച്ചത്.

എനിക്ക് കൂടുതൽ തെളിയിക്കാൻ ഒന്നുമില്ല, പക്ഷേ വിരമിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.വിരമിച്ച ശേഷം എനിക്ക് തുടരാമായിരുന്നു എന്ന് ഖേദിക്കാൻ ഞാനില്ല.മിലാൻ എന്നെ റിലീസ് ചെയ്യുക ആണെങ്കിൽ പുതിയ ക്ലബിലേക്ക് പോകും. ❞

©ഫുട്ബോൾ ലോകം

0 Comments