ചരിത്രം കുറിച്ചുകൊണ്ട് ഏഴാം വട്ടവും ബാലൺ ഡി ഓർ സ്വന്തമാക്കി ഫുട്ബോൾ മിശിഹാ ലയണൽ മെസ്സി. ഇന്ന് പുലർച്ചെ, പാരിസിൽ നടന്ന ചടങ്ങിൽ, പ്രഖ്യാപിച്ച പട്ടികയിൽ ലയണൽ മെസ്സിയും റോബർട്ട് ലെവൻഡോസ്‌കിയും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
അർജന്റീനയുടെ 28 വർഷത്തെ കിരീട വരൾച്ചയ്ക്ക് വിരാമമിട്ടുകൊണ്ട്, 2021 കോപ്പാ അമേരിക്കയിൽ മുത്തമിട്ടതാണ് മെസ്സിക്ക് ബാലൺ ഡി ഓർ ലഭിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത്. 41 ഗോളുകളും 17 അസിസ്റ്റുകളുമായി തിളങ്ങി നിന്ന മെസ്സി ബാഴ്സയോടൊപ്പം കോപ്പ ഡെൽ റേയും നേടിയിരുന്നു.
ഇതിന് മുന്നെ 2009, 2010,2011,2012,2015,2019
എന്നീ വർഷങ്ങളിലും മെസ്സി ബാലൺ ഡി ഓർ നേടിയിട്ടുണ്ട്.
0 Comments