ലാലിഗയിൽ വിജയം തുടർക്കഥയാക്കി റയൽ മാഡ്രിഡ്. ഇന്ന് പുലർച്ചെ നടന്ന പോരാട്ടത്തിൽ സെവില്ലയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് തകർത്തു വിട്ടത്.സെവില്ലയാണ് മീറിലൂടെ (12)ആദ്യം ഗോൾ അടിച്ചു റയലിനെ ഞെട്ടിച്ചത്. ബെൻസമ(32)യുടെ ഗോളിലൂടെ സമനിലയും നേടിയാണ് ഇരു ടീമുകളും ആദ്യ പകുതിക്ക് പിരിഞ്ഞത്. മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം നിൽക്കെയാണ് വിനിഷ്യസ് (87) റയലിന്റെ ആവേശമുണർത്തുന്ന വിജയ ഗോൾ നേടിയത്.33 പോയിന്റുള്ള റയൽ ടേബിളിൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. 28 പോയിന്റുള്ള സെവില്ല നിലവിൽ നാലാം സ്ഥാനത്താണ്.
🔔സ്കോർ കാർഡ്
⚪റയൽ മാഡ്രിഡ് -2⃣
⚽ K. Benzema 32'
⚽ V. Junior 87'
🔴സെവില്ല -1⃣
⚽ R. Mir 12'
0 Comments