2021ലെ ബാലൺ ഡി ഓർ പുരസ്‌കാര വിജയിയെ ഇന്നറിയാം .ഇന്ന് അർധരാത്രി ഒരു മണിക്ക് പാരിസിലെ തീയേറ്റർ ടു ചാറ്റ്ലെറ്റിൽ നടുക്കുന്ന ചടങ്ങിൽ വെച്ചാണ് വിജയിയെ പ്രഖ്യാപിക്കുക.
കോവിഡ് മൂലം കഴിഞ്ഞ വർഷം ബാലൺ ഡി ഓർ റദ്ദാക്കിയ ശേഷം ഉള്ള ആദ്യ ബാലൺ ഡി ഓർ അവാർഡ് ആണിത്.ലയണെൽ മെസ്സി, റോബർട്ട് ലെവൻഡോവ്സ്കി എന്നുവരാണ് ഇക്കൊല്ലം ബാലൺ ഡി ഓർ നേടാൻ ഏറ്റവും സാധ്യത കല്പിക്കപെട്ടവർ.
ബാലൺ ഡി ഓറിന് പുറമെ 2021 വിമൻസ് ഗോൾഡൻ ബോൾ,യാഷിൻ ട്രോഫി,കോപ്പ ട്രോഫി എന്നീ അവാർഡുകളും ചടങ്ങിൽ പ്രഖ്യാപിക്കും.
കഴിഞ്ഞ 10 വർഷത്തെ ബാലൺ ഡി ഓർ വിജയികൾ
🇦🇷 ലയണെൽ മെസ്സി | 2010
🇦🇷 ലയണെൽ മെസ്സി | 2011
🇦🇷 ലയണെൽ മെസ്സി | 2012
🇵🇹 ക്രിസ്ത്യാനോ റൊണാൾഡോ | 2013
🇵🇹 ക്രിസ്ത്യാനോ റൊണാൾഡോ | 2014
🇦🇷 ലയണെൽ മെസ്സി | 2015
🇵🇹 ക്രിസ്ത്യാനോ റൊണാൾഡോ | 2016
🇵🇹 ക്രിസ്ത്യാനോ റൊണാൾഡോ | 2017
🇭🇷 ലൂക്ക മോഡ്രിച്| 2018
🇦🇷 ലയണെൽ മെസ്സി | 2019
❌ Canceled | 2020
ആരാകും ഈ വർഷത്തെ ബാലൺ ഡി ഓർ ജേതാവ് ?
0 Comments