ഫൈനൽ തേടി ഇറ്റലിയും സ്പെയിനും നേർക്കുനേർ

യുവേഫ നേഷൻസ് ലീഗിൽ ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ ഇറ്റലിയും സ്പെയിനും ഇന്ന് നേർക്കുനേർ.
തോൽവി അറിയാതെ തുടർച്ചയായ 37 മത്സരം പിന്നിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് ഇറ്റലി. യൂറോ കപ്പിന് പിന്നാലെ നേഷൻസ് ലീഗും റോബർട്ടോ മാൻസിനിയും സംഘവും സ്വപ്നം കാണുന്നു. യൂറോ കപ്പ്‌ സെമി ഫൈനലിൽ സ്പെയിനിനെ തോൽപ്പിച്ചതും ഇറ്റലിക്ക് പ്രതീക്ഷ നൽകുന്നു. യൂറോ കപ്പിലേറ്റ തോൽവിക്ക് പകരം വീട്ടാനാകും സ്പെയിൻ കളത്തിലിറങ്ങുന്നത്. പരിശീലകൻ ലൂയിസ് എൻട്രികെ യുവനിരയുടെ കരുത്തിൽ പ്രതീക്ഷയർപ്പിക്കുന്നു.

🌎UEFA Nations league 
⚔️ Italy 🆚 Spain 
📺 Sony Ten 2| HD
🏟️ San siro

0 Comments