ഞായറാഴ്ച ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഹാട്രിക്ക് നേടിയതോടെ ലിവർപൂൾ താരം മുഹമ്മദ് സലാ ദിദിയർ ദ്രോഗ്ബയുടെ റെക്കോർഡ് മറികടന്ന് പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്‌കോർ ചെയ്യുന്ന ആഫ്രിക്കൻ കളിക്കാരനായി.സലായുടെ ഹാട്രിക്കിൽ ലിവർപൂൾ തങ്ങളുടെ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 5-0ന് തകർത്തു.വെറും 154 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നാണ് ഈജിപ്ഷ്യൻ താരം ഈ നേട്ടം കൈവരിച്ചത്. ലിവർപൂളിന്റെ എക്കാലത്തെയും ഉയർന്ന 10-ാമത്തെ ഗോൾ സ്‌കോറർ കൂടിയാണ് അദ്ദേഹം,പ്രീമിയർ ലീഗിൽ 107 ഗോളുകളാണ് സലാഹ് ഇതുവരെ നേടിയത്.ചെൽസിക്കായി രണ്ട് ഗോളുകൾ ഉൾപ്പടെയാണ് ഇത്.254 മത്സരങ്ങളിൽ നിന്ന് 104 ഗോളുകൾ നേടിയ ചെൽസി ഇതിഹാസം ദിദിയർ ദ്രോഗ്ബയാണ് സലാഹിന് പിന്നിൽ.പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ള അഞ്ചു ആഫ്രിക്കൻ താരങ്ങൾ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.
5. യാകുബു അയെഗ്ബെനി
ഗോളുകൾ : 95
കളികൾ : 252
ക്ലബ്ബുകൾ : പോർട്സ്മൗത്, മിഡ്ഡ്ലെസ്ബ്രൗഗ്, എവെർട്ടൻ, ബ്ലാക്ക്ബൺ റോവേഴ്സ്
രാജ്യം : നൈജീരിയ
4. ഇമ്മാനുവെൽ അഡെബയോർ
ഗോളുകൾ : 97
കളികൾ : 242
ക്ലബ്ബുകൾ : ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി, ടോട്ടൻഹാം ഹോട്സ്പർ,ക്രിസ്റ്റൽ പാലസ്
രാജ്യം : ടോഗോ
3. സാദിയോ മാനെ
ഗോളുകൾ : 100
കളികൾ : 238
ക്ലബ്ബുകൾ : സതാംപ്ടൺ, ലിവർപൂൾ
രാജ്യം : സെനഗൽ
2. ദിദിയർ ദ്രോഗ്ബാ
ഗോളുകൾ : 104
കളികൾ : 254
ക്ലബ്ബുകൾ : ചെൽസി
രാജ്യം : ഐവറി കോസ്റ്റ്
1. മുഹമ്മദ് സലാഹ്
ഗോളുകൾ : 107കളികൾ : 167
ക്ലബ്ബുകൾ : ചെൽസി,ലിവർപൂൾ
രാജ്യം : ഈജിപ്ത്
0 Comments