യുവേഫ ചാമ്പ്യൻസ് ലീഗിലെ ആവേശപോരിൽ ആർബി ലെപ്സിഗിനെ വീഴ്ത്തി ഫ്രഞ്ച് വമ്പന്മരായ പിഎസ്ജി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പിഎസ്ജിയുടെ വിജയം.ഒൻപതാം മിനുട്ടിൽ എംബാപ്പെയാണ് ആദ്യം ഗോൾ നേടിയത്. ഇരുപതിയെട്ടാം മിനുട്ടിൽ ആന്ദ്രേ സിൽവയിലുടെയും അമ്പത്തിയെഴാം മിനുട്ടിൽ മുകിലെയിലൂടെയും ലെപ്സിഗ് മുന്നിൽ എത്തി. എന്നാൽ അറുപത്തിയേഴാം മിനുട്ടിൽ മെസ്സിയിലൂടെ പിഎസ്ജി സ്കോർ തുല്യമാക്കി.പിന്നീട് ഏഴു മിനിറ്റുകൾക്കകം പെനാൽട്ടിയിലൂടെ മെസ്സി വിജയഗോളും കണ്ടെത്തി. ഇഞ്ചുറി ടൈമിൽ വിണ്ടും പിഎസ്ജിയ്ക്ക് അനുകൂലമായി പെനാൾട്ടി ലഭിച്ചെങ്കിലും കിക്കെടുത്ത എംബാപ്പെക്ക് പിഴച്ചു.ജയത്തോടെ മൂന്ന് കളിയിൽ നിന്ന് ഏഴ് പോയിന്റുമായി ഗ്രൂപ്പ് എയിൽ പിഎസ്ജി ഒന്നാം സ്ഥാനത്ത് തുടരുന്നു
ഫുൾ ടൈം
പി.എസ്.ജി -3
⚽️K. mbappe 9'
⚽️L. Messi 67', 74'(P)
ലെയ്പ്സിഗ് -2
⚽️A. Silva 28'
⚽️N. Mukiele 57'
©ഫുട്ബോൾ ലോകം
0 Comments