ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന(107) ആഫ്രിക്കൻ താരമെന്ന നേട്ടം സ്വന്തമാക്കി ലിവർപൂളിന്റെ ഈജിപ്ഷ്യൻ മുന്നേറ്റ നിര താരം മുഹമ്മദ് സലാഹ്.മുൻ ചെൽസി താരം ദിദിയർ ദ്രോഗ്ബയുടെ റെക്കോർഡ്(104) ആണ് സലാഹ് പഴങ്കഥയാക്കിയത്. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 5-0ത്തിന് തകർത്ത മത്സരത്തിൽ ഹാട്രിക് നേടി കൊണ്ടാണ് താരം ഈ നേട്ടം ആഘോഷിച്ചത്.167 മത്സരങ്ങളിൽ നിന്നാണ് താരം 107 ഗോളുകൾ സ്വന്തമാക്കിയത്.100 ഗോളുകളുമായി സഹതാരം സാദിയോ മാനെയും സലാഹിന്റെ പിറകിൽ ഉണ്ട്.
©ഫുട്ബോൾ ലോകം
0 Comments