ചാമ്പ്യൻസ് ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ. ഇന്ന് സ്വന്തം തട്ടകത്തിൽ ഉക്രെയ്ൻ ക്ലബ്ബായ ഡൈനാമോ കീവിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കാറ്റാലൻ പട തോൽപിച്ചത്.36 ആം മിനിറ്റിൽ ജെറാർഡ് പിക്വേ നേടിയ ഗോളാണ് ബാഴ്സക്ക് വിജയം സമ്മാനിച്ചത്.ജയത്തോടെ 3 പോയിന്റുമായി ഗ്രൂപ്പ് ഇ യിൽ കൂമാനും സംഘവും മൂന്നാം സ്ഥാനത്തേക്ക് കയറി.
ബാഴ്സലോണ -1
⚽️G. Pique 36'
ഡൈനാമോ കീവ് -0
©ഫുട്ബോൾ ലോകം
0 Comments