അഗ്വേറോയുടെ ആരോഗ്യ നില തൃപ്തികരം, കൂടുതൽ പരിശോധനകൾ നടത്തും

ഇന്നലെ ലാലിഗയിൽ ബാഴ്സലോണയും ഡിപോർട്ടിവോ അലാവെസും തമ്മിലുള്ള മത്സരത്തിന് ഇടയിൽ വെച്ച് ബാഴ്സലോണ സ്ട്രൈക്കർ അഗ്വേറോക്ക് ശ്വാസതടസ്സവും അസ്വസ്ഥതയും അനുഭവപ്പെട്ടത് വലിയ ആശങ്ക ഉയർത്തിയിരുന്നു.ഹൃദയ പരിശോധനക്ക് വിധേയനായ അഗ്വേറോയുടെ ആരോഗ്യ നില നിലവിൽ തൃപ്തികരമാണെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.എന്നാൽ പരിശോധനയിൽ അഗ്വേറോയുടെ ഹൃദയമിടിപ്പ് സ്വാഭാവിക നിലയിൽ അല്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് താരത്തെ കൂടുതൽ വിശദമായ പരിശോധനകൾക്ക് ക്ലബ് അയക്കും.

©ഫുട്ബോൾ ലോകം

0 Comments