യുവേഫ നേഷൻസ് ലീഗിലെ ആദ്യ സെമിയിൽ ഇറ്റലിയെ മറികടന്ന് സ്പെയിൻ ഫൈനലിലേക്ക് കടന്നു. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു സ്പെയിനിന്റെ വിജയം.ഇറ്റലിയുടെ മുപ്പതിയേഴ് മത്സരങ്ങളിലെ അപരാജിത കുതിപ്പിന് തടയിട്ട് കൊണ്ട് ആണ് സ്പെയിൻ ഫൈനലിൽ പ്രവേശിച്ചത്.
പതിനേഴാം മിനിറ്റിലും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലും ഫെറാൻ ടോറസ് ആണ് സ്പെയിനിന് വേണ്ടി ഗോളുകൾ നേടിയത്. എൺപത്തിമൂന്നാം മിനുട്ടിൽ പെലെഗ്രിനി ആണ് ഇറ്റലിയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്.നാൽപത്തിരണ്ടാം മിനുട്ടിൽ ബോണൂചി ചുവപ്പ് കാർഡ് കണ്ടത് ഇറ്റലിക്ക് കനത്ത തിരിച്ചടിയായി.ഇതോടെ കഴിഞ്ഞ യൂറോ കപ്പ് സെമി ഫൈനലിൽ ഏറ്റ തോൽവിക്ക് മധുര പ്രതികാരം വീട്ടാനും എൻറിക്വേയുടെ സംഘത്തിനായി.
ഫൈനലിൽ സ്പെയിൻ ഫ്രാൻസ് x ബെൽജിയം മത്സരത്തിലെ വിജയിയെ നേരിടും.
ഫുൾ ടൈം
സ്പെയിൻ -2⃣
⚽️F. Torres 17', 45+2'
ഇറ്റലി -1⃣
⚽️L.Pellegrini 83'
🟥L. Bonucci 42'
©ഫുട്ബോൾ ലോകം
0 Comments