ഇന്ത്യൻ സൂപ്പർ ലീഗിലെ നിലവിലെ ചാമ്പ്യൻസ് ആയ മുംബൈ സിറ്റിയുടെ ഔദ്യോഗിക പങ്കാളികളായി ഗെയ്മിങ് കമ്പനി ആയ ഇഎ സ്പോർട്സ്. ക്ലബ് തന്നെയാണ് ഈ കാര്യം സമൂഹ മാധ്യമം വഴി പുറത്തുവിട്ടത്.ഏറ്റവും വലിയ ഫുട്ബോൾ ഗെയിമായ ഫിഫയുടെ എല്ലാ സീരിസിന്റെയും സൃഷ്‌ട്ടാക്കൾ ആണ് ഇഎ സ്പോർട്സ്.മുംബൈ സിറ്റിയുടെ ഒഫീഷ്യൽ പാർട്ണഴ്സ് ആയി 2023-24 സീസണിന്റെ അവസാനം വരെ ഇഎ സ്പോർട്സ് നിലവിൽ പ്രവർത്തിക്കും.
കഴിഞ്ഞ മാസം റിലീസ് ചെയ്ത ഫിഫ 22ൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെയും ലീഗിലെ 11 ടീമുകളുടെയും ഒഫീഷ്യൽ ലൈസൻസ് ഇഎ സ്‌പോർട്‌സ് സ്വന്തമാക്കിയിരുന്നു.
©ഫുട്ബോൾ ലോകം
0 Comments