അൻവർ അലിയെ സ്വന്തമാക്കി എഫ്.സി ഗോവ

ഇന്ത്യൻ യുവ സെന്റർ ബാക്ക് അൻവർ അലിയെ ടീമിലെത്തിച്ച് ഐ.എസ്.എൽ ക്ലബ്ബായ എഫ്.സി ഗോവ. ഐ ലീഗ് സെക്കൻഡ് ഡിവിഷൻ ലീഗ് ക്ലബ്ബായ ഡെൽഹി എഫ് സിയിൽ നിന്നും 18 മാസത്തെ ലോൺ അടിസ്ഥാനത്തിൽ ആകും അൻവർ അലി എഫ് സി ഗോവയിലേക്ക് എത്തുക. ട്രാൻസ്ഫർ വിൻഡോ അടച്ചിരിക്കുന്നതിനാൽ ജനുവരിയിൽ മാത്രമെ അൻവർ അലിക്ക് ഗോവക്കു വേണ്ടി കളിക്കാൻ കഴിയുക. സെന്റർ ബാക്കാണെങ്കിലും സെക്കൻഡ് ഡിവിഷനിൽ ഗോൾഡൻ ബൂട്ട് നേടാൻ അൻവർ അലിക്ക് ആയിരുന്നു.

അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയുടെ നെടുംതൂണായിരുന്ന അൻവർ അലി ഹൃദയരോഗം കാരണം രണ്ട് സീസൺ മുമ്പ് താൽക്കാലികമായി ഫുട്ബോൾ വിട്ടിരുന്നു. മുമ്പ് മുംബൈ സിറ്റിയിൽ സൈൻ ചെയ്തിരുന്നെങ്കിലും കളിക്കാൻ കഴിഞ്ഞിരുന്നില്ല. ജീവിതത്തിലെ വലിയ പ്രതിസന്ധികൾ തരണം ചെയ്‌താണ് പൂർവ്വതികം ശക്തിയോടെ ഐ എസ് എല്ലിലേക്ക് തിരിച്ചു വരുന്നത്.

©ഫുട്ബോൾ ലോകം

0 Comments