എൽക്ലസികോയിൽ റയലിന് വിജയം

എൽക്ലാസ്സികോയിൽ റയൽ മാഡ്രിഡിന് വിജയം.ക്യാമ്പ് നൗവിൽ വെച്ച് ഒന്നിനെതിരെ രണ്ടു ഗോളിനാണ് റയൽ ബാഴ്സയെ തകർത്തത്.കളിയുടെ 32 ആം മിനിറ്റിൽ ഡേവിഡ് അലാബയാണ് ആദ്യ ഗോൾ നേടിയത്.റയൽ ജേഴ്സിയിൽ അലാബയുടെ ആദ്യ ഗോൾ ആയിരുന്നു ഇത്.ഇഞ്ചുറി ടൈമിൽ ലൂകാസ് വാസ്ക്വസ് ലീഡ് ഇരട്ടി ആക്കി.പിന്നീട് പകരക്കാരനായി എത്തിയ അഗ്വേറോ ബാഴ്സയുടെ ആശ്വാസ ഗോൾ കണ്ടെത്തി.ജയത്തോടെ ഇരുപത് പോയിന്റുമായി ആഞ്ചെലോട്ടിയും സംഘവും ലാലിഗയിൽ തലപ്പത്ത് നിൽക്കുന്നു.പതിനഞ്ചു പോയിന്റുള്ള ബാഴ്സ എട്ടാം സ്ഥാനത്താണ്.

സ്കോർ കാർഡ്

റയൽ മാഡ്രിഡ്‌ -2⃣
⚽️D. Alaba 32'
⚽️L. Vasquez 90+4

ബാഴ്സലോണ -1⃣
⚽️S.Aguero 90+7

©ഫുട്ബോൾ ലോകം

0 Comments