ലയണൽ മെസിയുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് ബാഴ്സലോണയുടെ യുവ സൂപ്പർ താരം അൻസു ഫാറ്റി.ബാഴ്സയുമായുള്ള കരാർ 2027വരെ പുതുക്കിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് 18 കാരനായ അൻസു ഫാറ്റി മെസിയുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് അഭ്യർത്ഥിച്ചത്.
❝ മെസിയെ പോലെയാകാൻ ആർക്കും സാധിക്കില്ല. ലയണൽ മെസിയുടെ നേട്ടങ്ങൾക്ക് ഒപ്പമെത്താൻ ഒരാൾക്കും കഴിയില്ല. എനിക്ക് ഞാനാകാൻ മാത്രമേ പറ്റൂ, ഞാൻ ഇതുവരെ കാര്യമായി ഒന്നും നേടിയിട്ടില്ല ❞.
©ഫുട്ബോൾ ലോകം
0 Comments