❝റൊണാൾഡോയെയും കവാനിയെയും കണ്ട് യുവതാരങ്ങൾ പഠിക്കണം ❞– ഒലെ

ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പർസിനെതിരെ വിജയിച്ചത് അവരുടെ അവസാന അഞ്ചു പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് ഇടയിൽ ആദ്യ വിജയമായിരുന്നു.സീനിയർ താരങ്ങളായ കവാനിയും റൊണാൾഡോയും ഗോളുകൾ നേടി കൊണ്ട് ഇന്നലെ ഗംഭീര പ്രകടനം ആയിരുന്നു മത്സരത്തിൽ കാഴ്ച്ച വെച്ചത്. ഈ വിജയത്തിൽ റൊണാൾഡോയുടെയും കവാനിയുടെയും പരിചയസമ്പത്ത് നിർണായകമായി എന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു.

❝ സ്പഴ്സിനെതിരായ വിജയത്തിൽ റൊണാൾഡോയുടെയും കവാനിയുടെയും പരിചയസമ്പത്ത് നിർണായകമായി.ഇരുവരും ടീമിനു വേണ്ടി എത്ര കഷ്ടപ്പെടാനും തയ്യാറാണ്. ഇവരെ കണ്ട് യുവതാരങ്ങൾ പഠിക്കണം.കവാനിക്കും റൊണാൾഡോയ്ക്കും പരസ്പരം ബഹുമാനം ഉണ്ട്.ഇരുവരും ടീമിന് വലിയ കരുത്താണ്.❞

©ഫുട്ബോൾ ലോകം

0 Comments