യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ രണ്ടാം സെമിയിൽ ഇന്ന് വൻ ശക്തികളുടെ പോരാട്ടം. ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ ബെൽജിയത്തെ ലോക ചാമ്പ്യൻമാരായ ഫ്രാൻസ് നേരിടും. മത്സരം രാത്രി 12:15-ന് ആണ് കിക്ക് ഓഫ്. വർത്തമാനകാല ഫുട്ബോളിൽ വൻ ശക്തികളാണെങ്കിലും പ്രധാന കിരീടമില്ലെന്ന കുറവ് ബെൽജിയത്തിനുണ്ട്. നേഷൻസ് ലീഗ് കിരീടത്തിലൂടെ അതു പരിഹരിക്കാമെന്ന് ബെൽജിയം കോച്ച് റോബെർട്ടോ മാർട്ടിനെസ് കണക്കുകൂട്ടുന്നു.
ലോക ചാമ്പ്യൻമാരായ ഫ്രാൻസ് സമീപകാലത്ത് മികച്ച ഫോമിലല്ല. അവസാനം കളിച്ച 6 മത്സരങ്ങളിൽ 1 ജയം മാത്രം ആണുള്ളത്. ഫ്രാൻസ് - ബെൽജിയം മത്സരത്തിലെ വിജയികൾ തിങ്കളാഴ്ച നടക്കുന്ന ഫൈനലിൽ സ്പെയിനിനെ നേരിടും.
🌎 UEFA Nations League
⚔️ Belgium 🆚 France
📺 Sony Ten 2 | HD
🏟️ Juventus stadium
©ഫുട്ബോൾ ലോകം
0 Comments