ഓൾഡ് ട്രാഫോഡ് കത്തിച്ച് ലിവർപൂൾ

പ്രീമിയർ ലീഗിൽ ചെകുത്താന്മാർക്ക് നാണംകെട്ട തോൽവി. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ജയിച്ച് അപരാജിതകുതിപ്പ് തുടരുന്ന ലിവർപൂൾ പോയിന്റ് ടേബിളിൽ 2ആം സ്ഥാനത്തേക്ക് കയറി.

അഞ്ചാം മിനിറ്റിൽ കെയ്റ്റയിലൂടെ ചെമ്പട ഗോൾവേട്ട തുടങ്ങി. പതിമൂന്നാം മിനിറ്റിൽ ജോട്ടയിലൂടെ ലിവർപൂൾ ലീഡുയർത്തി. ഈജിപ്ഷ്യൻ മന്ത്രികൻ മുഹമ്മദ് സലായുടെ ഹാട്രിക്ക് നേടുകയും ഒരു അസ്സിസ്റ്റ്‌ നൽകുകയും ചെയ്തു. രണ്ടാംപകുതിയുടെ തുടക്കത്തിൽ റൊണാൾഡോ ചെകുത്താന്മാർക്കായി ഗോൾ നേടിയെങ്കിലും ഓഫ്സൈഡിൽ കുരുങ്ങി💔
. കെയ്റ്റയെ ഫൗൾ ചെയ്തതിന് പകരക്കാരനായെത്തിയ പോഗ്ബയ്ക്ക് ചുവപ്പ്കാർഡ് കിട്ടി.

ഇന്നത്തെ വിജയത്തോടെ ലിവർപൂളിനൊപ്പം ഏറ്റവും വേഗത്തിൽ 200 വിജയങ്ങൾ തികയ്ക്കുന്ന കോച്ചായി ക്ളോപ്പ് മാറി. സലാഹ് പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ആഫ്രിക്കൻ താരവുമായി.

Fulltime

Manchester United - 0
🟥Paul Pogba 60' 

Liverpool - 5
⚽️ Naby Keita 5'
⚽️ Diego Jota 13'
⚽️ Mohammed Salah 38', 45+5', 50'

©ഫുട്ബോൾ ലോകം

0 Comments