ഫോഡൻ മിന്നി,സിറ്റിക്ക് വിജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മികച്ച വിജയം.ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്രെയ്റ്റണെ മാഞ്ചസ്റ്റർ സിറ്റി തരിപ്പണമാക്കിയത്.മത്സരത്തിൽ സിറ്റിക്കായി ഇരട്ട ഗോളുകളും ഒരു അസ്സിസ്റ്റുമായി യുവതാരം ഫോഡൻ മികച്ചുനിന്നു.മറ്റു ഗോളുകൾ ഗുൻഡോഗനും റിയാദ് മെഹ്റെസും ആണ് നേടിയത്.ബ്രെയ്റ്റണിന്റെ ആശ്വാസ ഗോൾ പെനാൽറ്റിയിലൂടെ അല്ലിസ്റ്റർ കണ്ടെത്തി.വിജയത്തോടെ ഒമ്പത് കളിയിൽ നിന്നും ഇരുപത് പോയിന്റുമായി സിറ്റി രണ്ടാം സ്ഥാനത്തേക്ക് കയറി.

സ്കോർ കാർഡ്

മാൻ.സിറ്റി -4
⚽️I. Gundogan 13'
⚽️P. Foden 28', 31'
⚽️R. Mehrez 90+5'

ബ്രെയ്റ്റൺ -1
⚽️A. Mac Allister 81'(P)

©ഫുട്ബോൾ ലോകം

1 Comments