ബാഴ്സ പരിശീലക സ്ഥാനത്തു നിന്നും റൊണാൾഡ് കൂമാനെ മാറ്റുന്നത് കൊണ്ട് ബാഴ്‌സയുടെ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടുമെന്ന് കരുതുന്നില്ലെന്ന് ബാഴ്സയുടെ ഡച് മധ്യനിര താരം ഫ്രങ്കി ഡി ജോങ്. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയോട് ബാഴ്‌സലോണ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽവി വഴങ്ങിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോളാണ് കൂമാനെ കുറിച്ച് ഡി ജോങ് ഇക്കാര്യം പറഞ്ഞത്.
❝ എനിക്കു കൂമാനെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല, ഞാനല്ല അതു പറയേണ്ടതും. എന്നാൽ പരിശീലകനെ മാറ്റിയതു കൊണ്ട് എല്ലാം പരിഹരിക്കപ്പെടുമെന്നു ഞാൻ കരുതുന്നില്ല. ഞങ്ങൾ എല്ലാ രീതിയിലും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്, വളരെ കഠിനമായി പരിശീലനം നടത്തുന്നുണ്ട്. ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം മൈതാനത്തു നടത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇന്നത്തെ ദിവസം ഞങ്ങളുടേതല്ലെന്നാണ് വ്യക്തമായ കാര്യം.❞
0 Comments