സാഫ് കപ്പിലെ രണ്ടാം മത്സരത്തിൽ ദുർബലരായ ശ്രീലങ്കയോടും സമനില വഴങ്ങി ടീം ഇന്ത്യ. ഇരു ടീമുകളും ഗോൾ ഒന്നും നേടാതെയാണ് സമനിലയിൽ പിരിഞ്ഞത്.മത്സരത്തിൽ ഒരു ഷോട്ട് മാത്രമാണ് ഗോൾ പോസ്റ്റിലേക്ക് ഉതിർക്കാൻ ഇന്ത്യൻ താരങ്ങൾക്ക് കഴിഞ്ഞത്.ലോക റാങ്കിങ്ങിൽ 205 ആം സ്ഥാനത്തുള്ള ശ്രീലങ്കയോട് പോലും ജയിക്കാൻ ആകാത്തത് ഇന്ത്യൻ ഫുട്ബോളിന് നാണക്കേടായി.സാഫ് കപ്പിൽ നിലവിൽ രണ്ടു പോയിന്റുകൾ മാത്രമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ.ആറു പോയിന്റുള്ള നേപ്പാൾ ഒന്നാമതും.നാലു പോയിന്റുമായി ബംഗ്ലാദേശ് രണ്ടാമതും നിൽക്കുന്നു.10 ആം തിയതി നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ഫുൾ ടൈം
ഇന്ത്യ -0
ശ്രീലങ്ക -0
©ഫുട്ബോൾ ലോകം
0 Comments