ഹെർണൻ സാന്റാന നോർത്തീസ്റ്റിലേക്ക്

ഐ എസ് എൽ ക്ലബ്ബ് മുംബൈ സിറ്റി എഫ് സി യുടെ സ്പാനിഷ് ഡിഫെൻസീവ് മിഡ്‌ഫീൽഡർ ഹെർണൻ സാന്റാനയെ ടീമിലെത്തിച്ച് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് .പ്രശസ്ത മാധ്യമമായ ഗോൾ. കോം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബ്ബ്‌ സ്പോർട്ടിങ് ഗിജോണിൽ നിന്നും ലോണിൽ ആയിരുന്നു സാന്റാന മുംബൈക്കു വേണ്ടി കളിച്ചത്.ഇപ്പോള്‍ സ്പാനിഷ് ക്ലബുമായുള്ള കരാര്‍ അവസാനിച്ചതിനാൽ സ്ഥിര കരാറില്‍ താരം നോര്‍ത്ത് ഈസ്റ്റിലേക്ക് ചെക്കേറാൻ തീരുമാനിക്കുക ആയിരുന്നു.കഴിഞ്ഞ സീസണിൽ ഐ എസ് എൽ ചാമ്പ്യൻമാർക്കായി മിഡ്ഫീല്‍ഡറായും സെന്റര്‍ ബാക്കായും മികച്ച പ്രകടനമാണ് സാന്റാന നടത്തിയത്.19 മത്സരങ്ങൾ കളിച്ച സാന്റാന രണ്ടു ഗോളുകളും നേടിയിരുന്നു.30-കാരനായ താരം പത്ത് വര്‍ഷത്തോളം സ്പെയിനില്‍ കളിച്ചശേഷമാണ് ഇന്ത്യയിലേക്ക് വന്നത്.യു ഡി ലാസ്പാൽമസിന്റെ അക്കാദമി താരമായ സന്റാന സീനിയർ ടീമിനൊപ്പം 35 ഓളം ലാലിഗ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

0 Comments