ടാമ്മി അബ്രഹാം റോമയിൽ



ചെൽസിയുടെ സെന്റർ ഫോർവേഡ് ടാമ്മി അബ്രഹാം ഇറ്റാലിയൻ വമ്പന്മാരായ എഎസ് റോമയുമായി 2026 വരെയുള്ള 5 വർഷകരാർ ഒപ്പിട്ടു. 40 മില്യൺ യൂറോ നൽകിയാണ് ടാമ്മിയെ നീലപ്പടയിൽ നിന്ന് റോമ റാഞ്ചിയത്. താരം റോമയിൽ ഒമ്പതാം നമ്പർ ജേഴ്സി അണിയും.


12 ഗോളുകളുമായി കഴിഞ്ഞ സീസണിൽ ചെൽസിയുടെ ടോപ് സ്കോററായിരുന്നു ടാമ്മി. എങ്കിലും ട്യുഷേലിന് കീഴിൽ അധികം അവസരങ്ങൾ ലഭികാത്തതും, ഈ ട്രാൻസ്ഫർ വിൻഡോയിൽ സൂപ്പർ താരം ലുകാകു ചെൽസിയിലെത്തിയതും ടാമ്മി ക്ലബ്‌ വിടാൻ കാരണമായി. ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗും സൂപ്പർ കപ്പും നേടിയിട്ടുണ്ട്, കൂടാതെ രണ്ടു തവണ യുവേഫ യൂത്ത് ലീഗും നേടി.

0 Comments