ലോകമെമ്പാടുമുള്ള കാൽപന്താസ്വാധകരെ ആവേശത്തിലാഴ്ത്തി നാളെ ലാറ്റിനമേരിക്കൻ ഫുട്ബോൾ കാർണിവലിന്റെ ഫൈനൽ പോരാട്ടം.ചിരവൈരികളായ ബ്രസീലും അർജന്റീനയും ടൂർണമെന്റിലുടനീളം മികച്ച പോരാട്ടം നടത്തിയാണ് ഫൈനലിന് അർഹത നേടിയത്.
ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള കാല്പന്ത് ചരിത്രമുറങ്ങുന്ന മാരക്കാനയിലെ മൈതാനത്താണ് അർജന്റീന ബ്രസീലിനെ നേരിടാനൊരുങ്ങുന്നത്. 28 വർഷം മുമ്പ് തങ്ങളുടെ അവസാന കോപ്പ കിരീടം നേടിയ അർജന്റീനക്കും ഇതിഹാസ താരം ലയണൽ മെസ്സിക്കും നാളത്തെത് അഭിമാന പോരാട്ടമാണ്. നിലവിലെ കോപ്പ ചാമ്പ്യൻമാരായ ബ്രസീൽ സൂപ്പർ താരം നെയ്മറിന്റെ നേതൃത്വത്തിലിറങ്ങുന്നത് സ്വന്തം നാട്ടിൽ തങ്ങളുടെ പത്താം കോപ്പ കിരീടം ലക്ഷ്യം വെച്ചും.
ക്വാർട്ടറിൽ ചുവപ്പ് കാർഡ് കണ്ട സിറ്റി താരം ജീസസിന് നാളെ ബ്രസീൽ നിരയിലുണ്ടാവില്ല ,അതേ സമയം പരിക്കേറ്റ് പുറത്ത് പോയ ക്രിസ്ത്യൻ റൊമേറോ തിരിച്ചെത്തുന്നത് അർജന്റീനൻ നിരക്ക് ആത്മവിശ്വാസം പകരും. സ്വപ്ന ഫൈനലിന് സാക്ഷിയാവാൻ കാത്തിരിക്കുകയാണ് മലയാളികളടക്കമുള്ള ആരാധകർ.
0 Comments