എംബാപ്പെ പി.എസ്.ജിയിൽ തുടരും- ക്ലബ്ബ് പ്രസിഡന്റ്

 പി.എസ്.ജി യുടെ  ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ ക്ലബ്ബിൽ തുടരുമെന്ന് പി.എസ്.ജി പ്രസിഡന്റ്‌ നസീർ അൽ ഖലൈഫി.റയൽ മാഡ്രിഡ്‌ ഉൾപ്പെടെയുള്ള ടീമുകൾ താരത്തെ സ്വന്തമാക്കാനായി രംഗത്തിരിക്കെയാണ് പ്രസിഡന്റ്‌ ഇക്കാര്യം പറഞ്ഞത്.

 എംബാപ്പെ പാരിസ് സെന്റ് ജെർമെയ്നിൽ തുടരും.ഞങ്ങൾ അദ്ദേഹത്തെ ഒരിക്കലും വിൽക്കില്ല.കൂടാതെ ഫ്രീ ട്രാൻസ്ഫെറിൽ അദ്ദേഹം പാരിസിൽ നിന്ന് പോവുകയുമില്ല.അത് അസാധ്യമാണ്.


 

0 Comments