ഫ്രഞ്ച് ലീഗ് വണ്ണിൽ നൈസിനെ എതിരില്ലാത്ത 3 ഗോളിന് തകർത്ത് പിഎസ്‌ജി. ആദ്യത്തെ രണ്ട് കളി തോറ്റുതുടങ്ങിയ പിഎസ്‌ജി കഴിഞ്ഞ കളിയിൽ കഷ്ട്ടിച്ചാണ് ജയിച്ചത്. കോവിഡ് ഭേദമായി തിരിച്ചെത്തിയ എംബപ്പെ പിഎസ്‌ജിക്കായി പെനൽറ്റിയിലൂടെ ഗോൾ നേടി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഡിമരിയയും രണ്ടാം പകുതിയിൽ മാർക്വിൻഞ്ഞോസും ഗോൾ നേടി പട്ടിക പൂർണമാക്കി. ജയത്തോടെ നിലവിലെ ചാമ്പ്യൻമാർ പോയിന്റ് ടേബിളിൽ 7ആം സ്ഥാനത്തെത്തി.
ഫുൾ ടൈം
എംബപ്പേ 38' (P)
ഡി മരിയ 45+1'
മാർക്വിൻഞ്ഞോസ് 66'
0 Comments