ലീഗ് ആദ്യ മത്സരത്തിൽ പിഎസ്ജിക്ക്‌ തോൽവി


സൂപ്പർ താരങ്ങൾ ഇല്ലാതായിറങ്ങിയ പിഎസ്ജിക്ക് തോൽവി. ലീഗ് വൺ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിക്ക് തോൽവി.ലെൻസിനോടാണ് പിഎസ്ജി തോറ്റത്.

കൂടുതൽ ഷോട്ട്‌ ഉതിർത്തത് പിഎസ്ജി ആയിരുന്നെങ്കിലും ഓൺ ടാർഗറ്റ് മുന്നിൽ നിന്നത്‌ ലെൻസ് ആയിരുന്നു.

കോവിഡ് ബാധയെ തുടർന്നു പ്രമുഖ താരങ്ങൾ ആരും ഇല്ലാതെയാണ് പിഎസ്ജി ഇറങ്ങിയത്. 59 മിനുട്ടിൽ  ഗനാഗോയാണ് ലെൻസിന്റെ വിജയഗോൾ നേടിയത്.
കഴിഞ്ഞ ദിവസങ്ങളിൽ
പിഎസ്ജിയുടെ എംബാപ്പെ,നെയ്മർ തുടങ്ങിയ മുൻനിര താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

0 Comments