മാഴ്സെയുടെ സ്പാനിഷ് ഡിഫൻ്റർ ആൽവെരോ ഗോൺസാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണവുമായി നെയ്മർ.
കളിയിൽ മാഴ്സെ ഡിഫൻ്റർ ആൽവെരോ ഗോൺസാലസിൻ്റെ തലയുടെ പുറക് വശത്ത് അടിച്ചതിനാണ് റഫറി നെയ്മർക്ക് ചുവപ്പ് കാർഡ് നൽകിയത്. എന്നാൽ ആൽവരോ ഗോൺസാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചതായി നെയ്മർ ഫോർത്ത് ഒഫീഷ്യലിനോട് പരാതിപ്പെട്ടു.
മത്സരശേഷം ട്വിറ്ററിലും നെയ്മർ തൻ്റെ ആരോപണം ആവർത്തിച്ചു . ആൽവരോ ഗോൺസാലിൻ്റെ മുഖത്തടിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം മാത്രമേയുള്ളൂ, "ഞാൻ ചെയ്തത് വാർ കണ്ടു. എന്നാൽ എന്നെ കുരങ്ങനെന്നും മറ്റ് മോശമായ ഭാഷയിൽ തെറിവിളിച്ചതും കണ്ടില്ല! നിങ്ങൾ എന്നെ ശിക്ഷിച്ചു, എന്നാൽ ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്" എന്ന രണ്ടു ട്വീറ്റുകളാണ് താരം പുറത്തുവിട്ടത്.
0 Comments