കാർഡുകൾ കൊണ്ട് കളം നിറഞ്ഞ മത്സരത്തിൽ പിഎസ്ജിയെ എതിരില്ലാത്ത ഒരു ഗോളിനു തോൽപിച്ചു ഒളിമ്പിക് മാഴ്സെ.
അഞ്ചു ചുവപ്പ് കാർഡുകളും പന്ത്രണ്ട് മഞ്ഞ കാർഡുകളും കൊണ്ട് സംഭവബഹുലമായ കളിയിൽ മുപ്പത്തിഒന്നാം മിനുറ്റിൽ തൗവിനാണു മാഴ്സെയുടെ വിജയഗോൾ നേടിയത്.
സൂപ്പർ താരം നെയ്മർ, പരഡേസ്, കുറുസവ എന്നിവർക്ക് പിഎസ്ജി നിരയിലും, അമവി, ബെൻഡറ്റ്റോ എന്നിവർക്ക് മാഴ്സെ നിരയിലും ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയി.
പിഎസ്ജിയുടെ തുടർച്ചയായ രണ്ടാമത്തെ തോൽവിയാണിത്.
കളിയുടെ ഇഞ്ചുറി ടൈമിലാണ് ആറ് താരങ്ങൾ റെഡ് കാർഡ് കണ്ട് പുറത്ത് പോയത്.
ഷോട്ട് ഓൺ ടാർഗെറ്റിൽ പി എസ് ജി 4എണ്ണം അടിച്ചപ്പോൾ മാഴ്സെയ്ക്ക് 2എണ്ണം മാത്രമാണ് അടിക്കാനായത് അതിൽ ഒരെണ്ണം ഗോൾ ആയി മാറി
0 Comments