ഫ്രഞ്ച് എൽക്ലാസിക്കോ ഇന്ന്


ലീഗ് 1ലെ എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന പിഎസ്‌ജി Vs മാഴ്സെ മത്സരം ഇന്ന്.

ആദ്യ മത്സരം തോറ്റുകൊണ്ടാണ് നിലവിലെ ചാമ്പ്യന്മാരായ  പിഎസ്‌ജി എത്തുന്നത്. പക്ഷെ സൂപ്പർ താരങ്ങൾ തിരിച്ചെത്തുന്നത് പിഎസ്‌ജിക്ക് ആശ്വാസമാകും. നെയ്മർ  ഡിമരിയ, നവാസ്, പരഡെസ് എന്നിവർ തിരിച്ചെത്തുമെന്ന് കോച്ച് തോമസ് ട്യുഷേൽ അറിയിച്ചു. ആദ്യ മത്സരം 3-2ന് ജയിച്ചാണ് മാഴ്സെ എത്തുന്നത്.

ഇന്ന് രാത്രി 12.30നാണ് മത്സരം. പിഎസ്‌ജിയുടെ ഹോം ഗ്രൗണ്ടായ പാർക് ഡെ പ്രിൻസെസ്സിലാണ് മാച്ച്. ഇനി ഫെബ്രുവരിയിലാണ് ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടുന്നത്.

0 Comments