തുടക്കവും എട്ടാക്കി ബയേൺ

8 ആം നമ്പറിനോടുള്ള സ്നേഹം തുടർന്ന് ബവേറിയൻ പട.ബുണ്ടസ്‌ലിഗയിലെ ആദ്യ മത്സരത്തിൽ ഷാൽക്കെ 04നെ തകർത്താണ് ബയേൺ ഗോളടിമേളം തുടങ്ങിയത്.ഹാട്രിക്കുമായി ഗ്നാബ്രിയാണ് ബയേൺ നിരയിൽ ഏറ്റവും അധികം അക്രമകാരിയായത്.മത്സരത്തിൻ്റെ 8ആം മിനിറ്റിൽ തന്നെ ഗോളടി തുടങ്ങിയ താരം 47ആം മിനിറ്റിലും 59ആം മിനിറ്റിലും ഷാൽക്കെ വല കുലുക്കി.ലെവൻഡോസ്കി, മുള്ളർ, സാനെ, മുസിയല, ഗൊരെസ്ക എന്നിവരും ഗോളുകൾ നേടിയതോടെ ബയേൺ സ്കോർഷീറ്റ് പൂർണമായി.ബയേണിനായി അരങ്ങേറ്റം കുറിച്ച മുൻ മാഞ്ചസ്റ്റർ സിറ്റി താരം ലിറോയ് സാനെയും തുടക്കം ഗംഭീരമാക്കി. ക്ലബ്ബിനായി ആദ്യ മത്സരത്തിൽ തന്നെ താരം ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി.

സ്കോർഷീറ്റ്
S.ഗ്നാബ്രി 8',47',59'
L.ഗൊരെസ്ക 19'
R.ലെവൻഡോസ്ക്കി 31'(P)
T.മുള്ളർ 69'
L.സാനെ 71'
J.മുസിയല 81'

0 Comments