പിഎസ്‌ജിയും മാഴ്സെയും മൽസരത്തിലെ കൂട്ടതല്ലിനും വംശീയ അധിക്ഷേപ ആരോപണങ്ങൾക്കുമൊടുവിൽ താരങ്ങളുടെ സസ്പെൻഷൻ കാലാവധി നിശ്ചയിച്ച് LFP.
പിഎസ്‌ജി താരങ്ങളായ ലയ്വിൻ കുറസാവക്ക് ആറ് മാച്ചും, ലീൻഡ്രോ പരദേസിന് രണ്ട് മാച്ചുമാണ് സസ്പെൻഷൻ. ഏയ്‌ഞ്ചൽ ഡിമരിയ ഡിസിപ്ലിനറി കമ്മീഷനു മുൻപിൽ ഹാജരാകാണം.
മാർസെയുടെ ജോർദാൻ അമവിക്ക് മൂന്ന് മാച്ചും, ബെനെഡെട്ടോക്ക് ഒരു മാച്ചുമാണ് സസ്‌പെൻഷൻ.
പിഎസ്‌ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് രണ്ട് മാച്ചാണ് സസ്പെഷൻ. മാഴ്സെ താരം അൽവാരോ ഗോൻസാലെസ് തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന് നെയ്മർ ആരോപിച്ചിരുന്നു. നെയ്മറുടെ ആരോപണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും LFP അറിയിച്ചു.
0 Comments